എങ്ങോട്ടാണ് പൊന്നേ.....!! സര്‍വകാല റെക്കോഡിലെത്തി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് കൂടിയത് 680 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന് 680 രൂപായാണ് ഉറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പുതിയ റെക്കാഡിട്ടിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 60,760 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കുറഞ്ഞത് ജനങ്ങള്‍ക്ക് അല്പം ആശ്വാസമായിരുന്നു.
360 രൂപയാണ് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത്. എന്നാല്‍ ഇന്ന് കുത്തനെ വില ഉയരുകയായിരുന്നു. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,?000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ദ്ധിച്ചതാണ് വില ഉയരാന്‍ കാരണം. ഇനിയും സ്വര്‍ണവില ഉയരാന്‍ സാദ്ധ്യതയുണ്ട്.ഇന്ന് ഒരു ഗ്രാം സ്വര്‍ണവിലയില്‍ 85 രൂപയാണ് വര്‍ദ്ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 7,?595 രൂപയാണ്. 18 കാരറ്റ് ഗ്രാമിന് 75 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6,?275 രൂപയാണ്. കേരളത്തില്‍ ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. പവന് 572000 രൂപയായിരുന്നു അന്നത്തെ വില. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 99 രൂപയാണ്.