തൃശൂരില്‍ അച്ഛനെയും മകനെയും ഗൂണ്ടകള്‍ വെട്ടി പരുക്കേല്‍പ്പിച്ചു; ഇരുവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
തൃശൂരില്‍ അച്ഛനെയും മകനെയും ഗൂണ്ടകള്‍ വെട്ടി പരുക്കേല്‍പ്പിച്ചു
തൃശൂര്‍: തിരുത്തിപറമ്പില്‍ അച്ഛനേയും മകനേയും ഗുണ്ടകള്‍ വെട്ടി പരുക്കേല്‍പ്പിച്ചു. തിരുത്തി പറമ്പ് സ്വദേശിയായ മോഹനന്‍, മകന്‍ ശ്യാം എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ റൗഡി ആയ ഗുണ്ട രതീഷും സംഘവുമാണ് അച്ഛനേയും മകനേയും ആക്രമിച്ചത്. ഇരുവരെയും വെട്ടി പരിക്കേല്‍പ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
ബുധനാഴ്ച രാത്രി എട്ടിനാണു സംഭവം. രതീഷ് (മണികണ്ഠന്‍), ശ്രീജിത്ത് അരവൂര്‍ എന്നിവരാണ് വീട്ടില്‍ കയറി ആക്രമിച്ചെന്നാണു സൂചന.
അക്രമികള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു വിവരമുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു കരുതുന്നു. ശ്യാമിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണു മോഹനനു വെട്ടേറ്റത്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.