തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും പീഡനക്കേസ് പ്രതി ചാടിപ്പോയി; ന​ഗരം മുഴുവൻ തിരഞ്ഞ് പോലീസ്; ഒടുവിൽ ആശുപത്രി പരിസരത്ത് നിന്നും പിടിയിൽ

Update: 2024-10-11 12:00 GMT

തിരുവനന്തപുരം: ചികിത്സക്കെത്തിച്ചപ്പോൾ ആശുപത്രിയിൽ നിന്നും ചാടിപ്പോയ പീഡനക്കേസ് പ്രതിയെ പിടികൂടി. ഇന്ന് രാവിലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. കാഞ്ഞിരംകുളം പുല്ലുവിള സ്വദേശി വിനുവാണ് പിടിയിലായത്.

ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഇയാളെ മെഡിക്കൽ കോളേജിൽ പ്രതികളുടെ ചികിത്സയ്ക്കായുള്ള പ്രത്യേക സെല്ലിൽ എത്തിച്ചതായിരുന്നു പ്രതിയെ. ഇവിടെ നിന്നാണ് പൊലീസിന്റെ കണ്ണിൽ പെടാതെ തന്ത്രപൂർവം രക്ഷപ്പെട്ടത്.തുടർന്ന് പൊലീസ് ന​ഗരത്തിലുടനീളം പരിശോധന നടത്തിയിട്ടും കണ്ടുപിടിക്കാനായിരുന്നില്ല.

ഏറെ നേരത്തെ തിരച്ചലിനുശേഷം ഇയാളെ മെഡിക്കൽ കോളേജിലെ സെല്ലിന് സമീപമുള്ള മരത്തിൻ്റെ ചുവട്ടിൽ ഒളിച്ചു നിന്ന ഇയാളെ ജയിൽ അധികൃതർ പിടികൂടുകയായിരുന്നു.

Tags:    

Similar News