കോഴിക്കോട് അനധികൃതമായി കക്കൂസ് മാലിന്യം ശേഖരിച്ചു; നടപടിയുമായി ആരോഗ്യ വിഭാഗം അധികൃതര്‍; വാഹനം കസ്റ്റഡിയിലെടുത്തു

Update: 2024-10-23 12:53 GMT

കോഴിക്കോട്: കക്കൂസ് മാലിന്യം അനധികൃതമായി ശേഖരിക്കുകയായിരുന്ന വാഹനം ആരോഗ്യ വിഭാഗം അധികൃതര്‍ പിടികൂടി. കോഴിക്കോട് മാനാഞ്ചിറ എസ് ബി ഐ കോമ്പൗണ്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഷാഹീര്‍ ചെമ്പാനയിലിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 11 ഡബ്ല്യു 2472 നമ്പറിലുള്ള ലോറിയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം അതിരാവിലെ ഒന്നര മണിയോടെയായിരുന്നു സംഭവം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ആധുനിക പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃതമായി പ്രവർത്തനങ്ങൾ അനുവദിക്കുകയില്ലെന്നും, ഇത്തരത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ശേഖരിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വാഹന ഉടമക്കെതിരെ മുന്‍സിപ്പല്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി എസ് ബിജു, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News