മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞ വീട്ടമ്മ മരിച്ച നിലയില്‍; ശരീരത്ത് മുറിവുകള്‍, രക്തം കട്ടപിടിച്ച നിലയില്‍

മൃതദേഹം കണ്ടത് ബുധനാഴ്ച രാവിലെയോടെ

Update: 2024-09-11 16:56 GMT

പത്തനംതിട്ട: മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. നാരങ്ങാനം നിരന്നകാലാ ജംഗ്ഷന് സമീപം മേമുറിയില്‍ പരേതനായ ചെറിയാന്‍ ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാ (76) മാണ് മരിച്ചത്.

ബുധന്‍ രാവിലെ 8 മണിയോടെയാണ് സമീപവാസികള്‍ മൃതശരീരം കണ്ടത്. മുഖത്തും ശരീരഭാഗങ്ങളിലും പാടുകളും രക്തം കട്ടപിടിച്ച പോലെയും കണ്ടിരുന്നു. ആറന്മുള പോലീസെത്തി അനന്തരനടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.

സംസ്‌കാരം പിന്നീട്. മക്കള്‍: കെ.സി.ഏബ്രഹാം (സജന്‍), കെ.സി.ജോണ്‍.

Tags:    

Similar News