കാസർകോട് ഭാര്യയെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ; കുടുംബ തർക്കമെന്ന് സംശയം; പോലീസ് അന്വേഷണം തുടങ്ങി
By : ന്യൂസ് ഡെസ്ക്
Update: 2024-10-06 04:04 GMT
കാസർകോട്: കാസർകോട് ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.അമ്പലത്തറ കണ്ണോത്ത് ആണ് സംഭവം നടന്നത്. 40 വയസുള്ള ബീനയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭർത്താവ് ദാമോദരനെ(55) പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയത് എന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്.
ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. തല ഭിത്തിയിലിടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരൻ പോലീസിന് പറഞ്ഞതായാണ് വിവരങ്ങൾ ലഭിക്കുന്നത്.
സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. കൂടുതൽ അന്വേഷണം നടത്തും. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.