നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് കടത്താന്‍ ശ്രമിച്ച അഞ്ചര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; കേരളത്തില്‍നിന്ന് വിദേശത്തേക്ക് കടത്താനുള്ള ശ്രമം ഇതാദ്യം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിക്കടത്തിന് കസ്റ്റംസ് തടയിട്ടു. അഞ്ചര കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
മലപ്പുറം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങള്‍ കേരളത്തില്‍ ഇപ്പൊഴോളം കണ്ടെത്തിയിരുന്നുവെങ്കിലും, കേരളത്തില്‍നിന്ന് നേരിട്ട് വിദേശത്തേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താനുള്ള ശ്രമം കണ്ടെത്തുന്നത് ഇതാദ്യമായാണ്.
വിദേശത്തു നിന്ന് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.