ഡോക്ടറുടെ കുറിപ്പില്ലാതെ യുവാവ് വാങ്ങിച്ചുകൂട്ടിയത് ലക്ഷങ്ങളുടെ മരുന്ന്; നിർദ്ദേശമില്ലാതെ ഉപയോഗിച്ചാൽ ജീവന് തന്നെ ഭീഷണിയാകും; പരിശോധനയിൽ പോലീസിന്റെ കിളി പോയി

Update: 2025-11-27 12:34 GMT

ഇടുക്കി: ഇടുക്കിയിലെ തൊടുപുഴയിൽ 18 വയസ്സുകാരനിൽ നിന്ന് 50,850 രൂപ വിലമതിക്കുന്ന അനധികൃത മരുന്നുകൾ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പിടിച്ചെടുത്തു. തൊടുപുഴ ടൗണിൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. രക്തസമ്മർദ്ദം കുറവുള്ളവർ ഉപയോഗിക്കുന്ന തരത്തിലുള്ള 150 വയൽ ഇൻജക്ഷൻ മരുന്നുകളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയത്.

ഓൺലൈൻ വഴിയാണ് യുവാവ് ഈ മരുന്നുകൾ വാങ്ങിയത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇവ ഉപയോഗിക്കുന്നത് ജീവന് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

Tags:    

Similar News