ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന; ഇടുക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്‌സൈസ് പിടിയില്‍; ഒമ്പത് ലിറ്റര്‍ മദ്യം കണ്ടെടുത്തു
അനധികൃതമായി മദ്യം വിറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
Update: 2025-03-01 14:46 GMT
ഇടുക്കി: ഡ്രൈ ഡേയില്‍ അനധികൃതമായി മദ്യം വിറ്റ കേസില്‍ ഇടുക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്‌സൈസ് പിടിയില്‍. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോറിക്ഷ ഡ്രൈവറുമായ പ്രവീണ്‍ കുര്യാക്കോസാണ് എക്‌സൈസ് പിടിയിലായത്.
ഇയാളുടെ കൈയില്‍ നിന്ന് ഒമ്പത് ലിറ്റര്‍ മദ്യം കണ്ടെടുത്തു. മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ സിപിഎം പ്രവീണ്‍ കുര്യാക്കോസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.