ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടി: മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായ ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായ ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

Update: 2025-07-24 12:56 GMT

മലപ്പുറം: ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം ഉയര്‍ന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ മുസ് ലിം ലീഗ് നടപടി. മക്കരപറമ്പ് ഡിവിഷനില്‍ നിന്നുള്ള ജില്ല പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ഹാരിസ് നിലവില്‍ യൂത്ത് ലീഗ് ജില്ല ജോയിന്റ് സെക്രട്ടറിയാണ്. ജില്ല പഞ്ചായത്ത് പദ്ധതികളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. പണം തട്ടിയ സംഭവത്തില്‍ പൊലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടക്കുന്നതായാണ് വിവരം.

Tags:    

Similar News