അയല്‍വാസിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു; പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ് വിധിച്ച് ജില്ലാ സെഷന്‍സ് കോടതി

പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്

Update: 2026-01-13 14:07 GMT

ചിറ്റാര്‍: അയല്‍വാസിയായ പെണ്‍കുട്ടിയെ വശീകരിച്ച് ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി. മീന്‍കുഴി ശാന്തി ഭവനില്‍ കുട്ടന്‍ എന്നു വിളിക്കുന്ന സുജിത്തി(37)നെയാണ് ജഡ്ജ് എന്‍.ഹരികുമാര്‍ ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ആറു മാസം അധികം തടവ് ശിക്ഷ അനുഭവിക്കണം.

2012 ല്‍ ചിറ്റാര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം കോന്നി ഡിവൈ.എസ്.പി ആയിരുന്ന കെ. ബൈജുകുമാര്‍ ആണ് നടത്തിയത്. ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരികൃഷ്ണന്‍ ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ എസ്.ഐ ടി. രാജു ഏകോപിപ്പിച്ചു. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Tags:    

Similar News