മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി; മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനമെന്ന് കെ ആര്‍ മീര

മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനമെന്ന് കെ ആര്‍ മീര

Update: 2025-05-30 10:38 GMT

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍, യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്തിന് പോന്ന എതിരാളിയായി ഇടതുമുന്നണിയുടെ എം സ്വരാജ് വന്നതോടെ, മത്സരം രാഷ്ട്രീയ പോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പാര്‍ട്ടി ചിഹ്നത്തില്‍ സ്വരാജ് എത്തുന്നതോടെ മത്സരം ഒന്നുകൂടി മുറുകി.

ഈ പശ്ചാത്തലത്തില്‍, മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനമെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ഫേസ്ബുക്കിലാണ് മീരയുടെ കുറിപ്പ്. ഒഎല്‍എക്‌സില്‍ പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു.....

(ചിഹ്നം പ്രശ്‌നമല്ല) എന്ന് പോസ്റ്റിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ് പോസ്റ്റ്.

അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവര്‍ത്തനം എന്നു വിശ്വസിച്ച് എഫ്ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദിയെന്നും മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനമെന്നുമാണ് പോസ്റ്റിലുള്ളത്.

മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവര്‍ത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി.

മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം.

Full View


Tags:    

Similar News