കടമക്കുടിയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചു; കടമക്കുടി സെമിനാര്‍ പുരസ്‌കാരം കെ വി രാജശേഖരന്
കടമക്കുടി സെമിനാര്‍ പുരസ്‌കാരം കെ വി രാജശേഖരന്
Update: 2025-08-14 10:36 GMT
കോതാട്: കടമക്കുടി ഇന്റര്‍നാഷണല്‍ ടൂറിസം സെമിനാറിന്റെ ഭാഗമായ മാധ്യമ അവാര്‍ഡ് മാതൃഭൂമി വരാപ്പുഴ ലേഖകന്‍ കെ വി രാജശേഖരന് സമ്മാനിക്കും.
കടമക്കുടിയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചതിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. സെപ്റ്റംബര്‍ ആദ്യവാരം വൈപ്പിനില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ വേളയില്‍ ഡിടിപിസിക്കു വേണ്ടി എംഎല്‍എ അവാര്‍ഡ് സമ്മാനിക്കും.
കടമക്കുടി ദ്വീപുകളെ കുറിച്ച് എഴുതിയ പരമ്പരയ്ക്ക് 2017 ലെ സംസ്ഥാന മീഡിയ അക്കാദമി അവാര്‍ഡ് ഉള്‍പ്പടെ വിവിധ പുരസ്‌കാരങ്ങള്‍ രാജശേഖരനു ലഭിച്ചിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍: ഗായത്രി, സംഗീത്.