'വീണ്ടും മാനം ഇരുളുന്നു..'; സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ മുന്നറിയിപ്പ് നൽകി കലാവസ്ഥ വകുപ്പ്; കന്യാകുമാരി തീരത്ത് അതീവ ജാഗ്രത

Update: 2025-03-11 09:49 GMT
വീണ്ടും മാനം ഇരുളുന്നു..; സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ മുന്നറിയിപ്പ് നൽകി കലാവസ്ഥ വകുപ്പ്; കന്യാകുമാരി തീരത്ത് അതീവ ജാഗ്രത
  • whatsapp icon

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഇന്ന് കേരള തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

കന്യാകുമാരി തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കടുത്ത വേനലിനിടെയാണ് കൊടും ചൂടിന് ആശ്വാസമായി മഴ എത്തുന്നത്. മഴ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    

Similar News