യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ; ചെറുകിക ബിസിനസുകാരെ ലക്ഷ്യം വെച്ചു പുതിയ നീക്കം
യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ
കൊച്ചി: നിലവിലുള്ള യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ. ലഘു ചരക്ക് ഗതാഗതം ആരംഭിക്കുന്നതോടെ ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനമാകുമെന്നാണ് വിലയിരുത്തല്‍. ഇക്കൂട്ടരെ ലക്ഷ്യം വെച്ചുകൊണ്ടാണ് കൊച്ചി മെട്രോ അധികൃതരുടെ നീക്കങ്ങള്‍.
യാത്രക്കാര്‍ക്ക് യാതൊരു രീതിയിലും ബുദ്ധിമുട്ടാകാത്ത തരത്തില്‍ നടപ്പിലാക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വ്യക്തമാക്കി. മെട്രോ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്നാണ് ചരക്കുനീക്ക മേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്നും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമാണ് സര്‍വീസുകള്‍ നടത്തുകയെന്നും കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉടന്‍ തയ്യാറാക്കും. നിലവിലുള്ള ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം മുഴുവന്‍ ചരക്കു നീക്കത്തിനായി പ്രയോജനപ്പെടുത്താന്‍ മെട്രോ പദ്ധതിയിടുന്നുണ്ട്.