കെഎസ് ആര്‍ടിസിയെ ലാഭത്തിലാക്കുമെന്നും ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍; ബ്രാന്‍ഡിംഗ് നടപ്പാക്കാന്‍ തീരുമാനം

Update: 2024-12-14 07:43 GMT

കൊച്ചി : കെഎസ് ആര്‍ടിസിയെ ലാഭത്തിലാക്കുമെന്നും ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെഎസ്ആര്‍ടിസിയില്‍ ബ്രാന്‍ഡിംഗ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ 12 സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി നടപ്പാക്കുന്ന യാത്രാ ഫ്യുവല്‍സ് പദ്ധതിയില്‍ സംസ്ഥാനത്തുടനീളം 75 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളാണ് സ്ഥാപിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഭാവിയില്‍ ഹരിത ഇന്ധനങ്ങളായ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയും ഔട്ട്‌ലെറ്റുകളില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Similar News