കെഎസ്‍ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; കല്ലേറിൽ ഗ്ലാസ് തകർന്നു; പരിഭ്രാന്തരായി യാത്രക്കാർ; പ്രതി പിടിയിൽ; സംഭവം കോഴിക്കോട്

Update: 2024-11-05 07:10 GMT

കോഴിക്കോട്: കെഎസ്‍ആര്‍ടിസി സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ് ആക്രമണം. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. രാത്രിയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി ചുങ്കം ബാറിന് അടുത്ത് വെച്ചാണ് ബസിന് നേരെ കല്ലെറി നടന്നത്. സ്വിഫ്റ്റ്ബസിൻ്റെ പിൻഭാഗത്തെ സൈഡ് ഡോറിൻ്റെ ഗ്ലാസ് തകരുകയും ചെയ്തു.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്‍ആര്‍ടിസി സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസിന് നേരെയാണ് ആക്രമണം നടന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി സ്വാദേശി ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിൽ ബസിന്‍റെ പിൻഭാഗത്തെ ഡോറിന്‍റെ ഗ്ലാസ് പൂർണമായും തകരുകയും ചെയ്തു. ആക്രമണത്തിന് ഇരയായ ബസിനെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.ആക്രമണത്തിൽ യാത്രക്കാർക്ക് പരിക്ക് ഒന്നും പറ്റിയിട്ടില്ല.

Tags:    

Similar News