അടൂര്‍ പോലീസ് ക്യാമ്പില്‍ എസ്ഐ തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് കെഎപി 3 ബറ്റാലിയനിലെ കുഞ്ഞുമോന്‍; സാമ്പത്തിക ബാധ്യത കാരണമായെന്ന് പ്രാഥമിക നിഗമനം
By : ശ്രീലാല്‍ വാസുദേവന്‍
Update: 2025-08-30 05:06 GMT
അടൂര്‍: കെഎപി മൂന്ന് ബറ്റാലിയന്‍ ക്യാമ്പില്‍ എസ്ഐ തൂങ്ങി മരിച്ച നിലയില്‍. പരിശീലനത്തിന്റെയും മറ്റും ചുമതലയുണ്ടായിരുന്ന കുഞ്ഞുമോന്‍ (51) ആണ് മരിച്ചത്. ക്യാമ്പില്‍ വാഹനങ്ങള്‍ ഒക്കെ സൂക്ഷിക്കുന്ന ഭാഗത്തിന് പിന്നിലായി കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തെ മരത്തിലാണ് മൃതദേഹം കണ്ടത്. ഇന്നലെ മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്ന് പറയുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. കുടുംബസമേതം ക്യാമ്പിലെ ക്വാര്‍ട്ടേഴ്സിലാണ് കുഞ്ഞുമോന്‍ താമസിച്ചിരുന്നത്. അടൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.