വ്യാജവോട്ട് ചേര്‍ക്കല്‍ സംഭവം; അഞ്ച് പേര്‍ക്കെതിരെ കേസ്; എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ വയസ്സ് തിരുത്തി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നടപടി

Update: 2025-08-21 03:33 GMT

മലപ്പുറം: നഗരസഭയില്‍ നടന്ന വ്യാജവോട്ട് ചേര്‍ക്കല്‍ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ വയസ്സ് തിരുത്തി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നടപടി. മലപ്പുറം ഇത്തിള്‍പറമ്പ് സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് പ്രതികള്‍.

ബിഎന്‍എസ് ആക്ട് 336, 340 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

നഗരസഭയിലെ എന്‍ജിനിയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ, സംഭവവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ പിന്തുണയോടെയാണ് രേഖകള്‍ കൃത്രിമമായി തിരുത്തി വിദ്യാര്‍ഥികളെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തതെന്ന് നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി ആരോപിച്ചു.

Tags:    

Similar News