സുഹൃത്തിനെ ആക്രമിക്കുന്ന സംഘത്തെ തടയാന്‍ ശ്രമിച്ച ആള്‍ക്കുനേരെ ആക്രമണം; യുവാവിനെ മാരകായുധം ഉപയോഗിച്ച് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചു; സംഭവത്തില്‍ ഒരാള്‍ പിടിയില്‍
സുല്‍ത്താന്‍ബത്തേരി: യുവാവിനെ മാരകായുധം ഉപയോഗിച്ച് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സ്ഥിരം കുറ്റവാളിയായ യുവാവ് പൊലീസ് പിടിയിലായി. പള്ളിക്കണ്ടി സ്വദേശിയായ അമാന്‍ റോഷന്‍ (25) എന്നയാളാണ് ബത്തേരി എസ്എച്ച്ഒ രാഘവന്റെ നേതൃത്ത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ലഹരികടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ നേരത്തെ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു.
ജൂണ്‍ 12ന് രാത്രിയായിരുന്നു ആക്രമണമുണ്ടായത്. ബത്തേരി മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിന് സമീപം സുഹൃത്തിനെ ആക്രമിക്കുന്ന സംഘത്തെ തടയാന്‍ ശ്രമിച്ച വേങ്ങൂര്‍ സ്വദേശിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അമാന്റെ നേതൃത്വത്തിലായിരുന്‍ ആക്രമണം. മാരകായുധം ഉപയോഗിച്ച് പ്രതികള്‍ ആക്രമിച്ചതോടെ യുവാവിന്റെ വലത് പുരികത്തിന് മുകളില്‍ എല്ല് തകര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അദ്ദേഹം മേപ്പാടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും സംഘപരിവേഷമുണ്ടായിരുന്നുണ്ടെന്ന സൂചന പൊലീസ് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.