സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജോലിക്കാരന്‍ പിടിയില്‍; സന്നിധാനം സ്റ്റേഷനില്‍ വച്ച് ചോര ഛര്‍ദിച്ചു: കരള്‍ രോഗിയെന്ന് ഡോക്ടര്‍മാര്‍; പമ്പ ആശുപത്രിയിലേക്ക് മാറ്റി

സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജോലിക്കാരന്‍ പിടിയില്‍

Update: 2024-12-27 16:56 GMT

ശബരിമല: സന്നിധാനത്ത് നാലരലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജോലിക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് സ്റ്റേഷനില്‍ വച്ച് ഇയാള്‍ ചോര ഛര്‍ദിച്ച് കുഴഞ്ഞു വീണു. സന്നിധാനം ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം പമ്പ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

സന്നിധാനത്ത് എന്‍എസ്എസ് ബില്‍ഡിങ്സിന് സമീപം ശാസ്താഹോട്ടലിലെ ജീവനക്കാരന്‍കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി പ്ലാവില്‍ കിഴക്കേത്തൊടി ബിജു(51)വാണ് പിടിയിലായത്. നിലവില്‍ ഇയാള്‍ ഓച്ചിറ മേമനയ്ക്ക് സമീപം നാടലയ്ക്കല്‍ വടക്കേതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇയാള്‍ ജോലി ചെയ്യുന്ന ഹോട്ടലിന് സമീപം നിന്ന് വൈകിട്ടാണ് മദ്യം കണ്ടെത്തിയത്.

സന്നിധാനം സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ ചോര ഛര്‍ദിക്കുകയായിരുന്നു. കരള്‍ രോഗം ഇയാള്‍ക്കുളളതായി പറയപ്പെടുന്നു. സന്നിധാനം ആശുപത്രിയില്‍ നിന്ന് തുടര്‍ ചികില്‍സയ്ക്കായി പമ്പയിലേക്ക് അയച്ചു.

Tags:    

Similar News