ആശുപത്രിയിലെ കാന്റീനില്‍വെച്ച് ഷോക്കേറ്റു; യുവാവിന് ദാരുണ മരണം

ആശുപത്രിയിലെ കാന്റീനില്‍വെച്ച് ഷോക്കേറ്റു; യുവാവിന് ദാരുണ മരണം

Update: 2024-09-06 03:01 GMT

കോഴിക്കോട്: ആശുപത്രിയിലെ കാന്റീനില്‍വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ കാന്റീനില്‍ വെച്ചാണ് അപകടം. വ്യാഴാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ ഹോസ്പിറ്റലില്‍ എത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

Tags:    

Similar News