പരോളിന്റെ അവസാന ദിവസം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പരോളിന്റെ അവസാന ദിവസം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2024-09-29 11:33 GMT

പത്തനംതിട്ട: പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ട ഏഴംകുളത്താണ് സംഭവം. പുതുമല പാറയില്‍ മേലേതില്‍ മനോജ് (39) ആണ് മരിച്ചത്. പരോളിന്റെ അവസാന ദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2016 ല്‍ അടൂര്‍ സ്വദേശിയായ പീതാംബരന്‍ എന്ന ആള്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്. ഏറെ നാളത്തെ ജയില്‍ വാസത്തിനു ശേഷമാണ് മനോജ് പരോളില്‍ ഇറങ്ങി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്ന് പരോള്‍ കാലാവധി കഴിയാനിരിക്കവെ ആണ് മരണം.

Tags:    

Similar News