മൂന്നാറില്‍ നിന്ന് മടങ്ങവേ കാറിന് മുകളില്‍ കയറിയിരുന്ന് യുവാവിന്റെ സാഹസിക യാത്ര; ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ കാര്‍ തടഞ്ഞിട്ട് ഭീഷണി

കാറിന് മുകളില്‍ കയറിയിരുന്ന് യുവാവിന്റെ സാഹസിക യാത്ര; ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ കാര്‍ തടഞ്ഞിട്ട് ഭീഷണി

Update: 2024-10-05 01:14 GMT

ഇടുക്കി: മൂന്നാറില്‍ നിന്ന് മടങ്ങവെ കാറിന് മുകളില്‍ കയറി ഇരുന്ന് യുവാവിന്റെ സാഹസിക യാത്ര. കോതമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള ഊന്നുകലിനു സമീപമായിരുന്നു സംഭവം. തൊട്ടു പിന്നാലെ കാറില്‍ വന്നവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ തടഞ്ഞിട്ട് ഭീഷണണിയും. ആലുവ സ്വദേശി സുജിത്തും സുഹൃത്തും രണ്ട് പേരുടെയും കുടുംബാംഗങ്ങളുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മുകളിലിരിക്കുന്ന യുവാവിനെയും വഹിച്ചുകൊണ്ട് കാര്‍ നല്ല വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്.

ഇതു കണ്ട് സുജിത്തും സുഹൃത്തുക്കളും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായതിനെ തുടര്‍ന്ന് സുജിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടന്ന് തടഞ്ഞു നിര്‍ത്തി. പിന്നാലെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങള്‍ മായ്ച് കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നതിനാല്‍ വാഹനത്തിന്റെ ഗ്ലാസ് തുറക്കാന്‍ സുജിത്തും സംഘവും തയ്യാറായില്ല.

പിന്നെയും മുന്നോട്ട് നീങ്ങിയതോടെ വീണ്ടും ഭീഷണിപ്പെടുത്താനും പിന്തുടരാനും തുടങ്ങി. ഇതോടെ കാര്‍ ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. അവിടെ പൊലീസുകാര്‍ പുറത്തേക്ക് ഇറങ്ങി വന്നതോടെ കാറുമായി യുവാക്കള്‍ മുങ്ങി. സുജിത്തും സുഹൃത്തുക്കളും ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News