എംസി റോഡിൽ വീണ്ടും ജീവനെടുത്ത് അപകടം; നിയന്ത്രണം തെറ്റിയ കാർ മറ്റൊരു കാറിൽ ഇടിച്ചുകയറി; സ്ത്രീക്ക് ദാരുണാന്ത്യം; മരിച്ചത് കാട്ടാക്കട സ്വദേശി
By : സ്വന്തം ലേഖകൻ
Update: 2024-12-22 04:50 GMT

കോട്ടയം: കോട്ടയം എംസി റോഡിൽ വീണ്ടും ജീവനെടുത്ത് അപകടം. നിയന്ത്രണം പൂർണമായും നഷ്ട്ടപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചുകയറുകയായിരിന്നു. അപകടത്തിൽ ഒരാൾ മരിച്ചു.
തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. മാവിളങ് ജംഗ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു ദാരുണ അപകടം നടന്നത്. സംഭവസമയത്ത് അനീഷയുടെ മരുമകൻ നൗഷാദ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് വിവരങ്ങൾ.
പുലർച്ചെ ആയിരിന്നു അപകടം നടന്നത്. കാട്ടാക്കട സ്വദേശികള്‍ തൃശൂരിലാക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. നാലുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.