ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചു നല്‍കി; ഉറവിടം അന്വേഷിച്ച പോലീസ് പ്രതിയെ വീട്ടില്‍ നിന്ന് പൊക്കി; പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈവശം കഞ്ചാവും: ഇരു കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി
ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ബംഗളൂരുവില്‍ നിന്നും വില്‍പ്പനയ്ക്കായി എംഡിഎംഎ എത്തിച്ചു നല്‍കിയ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ പുന്നക്കപ്പടി പാമ്പാടിമണ്ണില്‍ ഷിനോ ബി. എബ്രഹാം (27) ആണ് പിടിയിലായത്. ഒക്ടോബര്‍ 23 ന് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 20.848 ഗ്രാം എംഡിഎംഎയുമായി ആറന്മുള തുണ്ടു മണ്ണില്‍ രാഹുല്‍ മോഹനെ(31) മാരാമണ്‍ നെടുംപ്രയാറിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നും കോയിപ്രം എസ്.ഐ ആര്‍. രാജീവ് പിടികൂടിയിരുന്നു.
ഇയാള്‍ക്ക് എംഡിഎംഎ ലഭിക്കുന്ന ഉറവിം തേടി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നിരന്തര അന്വേഷണം നടത്തി വരികയായിരുന്നു. അങ്ങനെയാണ് ഷിനോയിലേക്ക് എത്തിച്ചേര്‍ന്നത്. ഇയാളാണ് ബംഗളൂരുവില്‍ നിന്ന് ഒന്നാം പ്രതിക്ക് എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്നത്. പ്രതി വീട്ടില്‍ എത്തിയിട്ടുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ സമയം ഇയാളില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് ആറന്മുള പോലീസ് കേസെടുത്തിട്ടുണ്ട്. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സുനി മോന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാജീവ്, സിപിഓമാരായ ജയേഷ്, പരശുറാം, അഖില്‍, ബിനു, ജിതിന്‍ എന്നിവര്‍ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു