മിഷേല്‍ ഷാജിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

Update: 2024-09-13 07:59 GMT

കൊച്ചി: സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് കോടതി നിര്‍ദേശം നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണം കൂടി കണക്കിലെടുത്താണ് ഹൈക്കോടതി തീരുമാനം.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം കൊച്ചിക്കായലില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പിറവം സ്വദേശിനിയാണ് മിഷേല്‍. കാണാതായ ദിവസം വൈകുന്നേരം മിഷേല്‍ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.

മിഷേല്‍ ജീവനൊടുക്കിയതാണെന്നാണ് ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മിഷേലിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ലെന്നാണ് പിതാവിന്റെ പരാതി.

Tags:    

Similar News