പ്രശസ്ത സിനിമാ താരം മഹേഷ് ബിജെപിയില്‍; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ അംഗത്വ സര്‍ട്ടിഫിക്കറ്റ് നൽകി

Update: 2024-10-02 09:03 GMT

കൊച്ചി: പ്രശസ്ത സിനിമാ സീരിയൽ താരം മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. എറണാകുളം ബിടിഎച്ച് ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു താരം അംഗത്വം സ്വീകരിച്ചത്. നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിൻ മഹേഷിന് അംഗത്വ സര്‍ട്ടിഫിക്കറ്റ് നൽകി. ബിജെപി അംഗത്വ ക്യാംപെയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയിലെത്തുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു.

1989 ൽ സിബി മലയിൽ ചിത്രമായ 'മുദ്ര' യിലൂടെ സിനിമ രംഗത്തെത്തിയ മഹേഷ് മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു. കൂടാതെ ടെലിവിഷൻ സീരിയലുകളിലൂടെയും മലയാളികൾക്ക സുപരിചിതനാണ് മഹേഷ്. 2023 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്ന 'ഗരുഡൻ' നിലാണ് അവസാനമായി അഭിനയിച്ചത്. 

Tags:    

Similar News