എഡിഎം നവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ്; കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും

കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും

Update: 2024-12-03 09:09 GMT

കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്നന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ്. ഹര്‍ജി പരിഗണിച്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യ സാക്ഷിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി.വി.പ്രശാന്ത് എന്നിവരുടെ ഫോണ്‍ കോള്‍, ടവര്‍ ലോക്കേഷന്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ജില്ലാ കളക്ടറേറ്റിലേയും നവീന്‍ ബാബു താമസിച്ച ഇടത്തേയും റെയില്‍വേ സ്റ്റേഷനിലേയും, വഴികളിലേയും സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വേണ്ട തെളിവുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഫോണ്‍ നമ്പറുകള്‍ വ്യക്തമല്ലാത്തതും അപൂര്‍ണവും എന്ന് ആരോപിച്ച് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് കുടുംബം തള്ളിയിരുന്നു.

നേരത്തെ ി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയല്ലാത്ത ടി.വി.പ്രശാന്തന്റെ മൊബൈല്‍ ഫോണ്‍ വിളികളുടെ പട്ടിക ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാകില്ലേയെന്ന് മജിസ്ട്രേറ്റ് വാദത്തിനിടയില്‍ ചോദിച്ചിരുന്നു.

Tags:    

Similar News