നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു: മരിച്ചത് കിണാവൂര്‍ മുണ്ടോട്ട് സ്വദേശി കെ.വി രജിത്ത്

നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

Update: 2024-11-10 00:28 GMT

നീലേശ്വരംഛ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കിണാവൂര്‍ മുണ്ടോട്ട് സ്വദേശി കെ.വി രജിത്ത് (34) മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സുഹൃത്തുക്കളായ സന്ദീപ്, ബിജു, രതീഷ് എന്നിവരോടൊപ്പമാണു രജിത്ത് കളിയാട്ടം കാണാന്‍ പോയത്.

അപകടത്തില്‍ നാലു പേര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതില്‍ സന്ദീപും ബിജുവും രതീഷും ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചു. ഇവരെ കൂടാതെ ചെറുവത്തൂര്‍ ഓര്‍ക്കുളത്തെ ഷിബിന്‍രാജും മരിച്ചു. കെഎസ്ഇബിക്കു വേണ്ടി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഓടിക്കുന്ന ജോലിയായിരുന്നു രജിത്തിന്. ഭാര്യ: ഗോപിക. മകന്‍: അദ്വിക്. സഹോദരന്‍: സജിന്‍.

Tags:    

Similar News