ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത 7000 രൂപ; ഓണക്കാലത്ത് വിതരണം ചെയ്യുന്നത് 35,600 ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 7009 പെന്‍ഷന്‍കാര്‍ക്കുമായി 26.67 കോടി

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത 7000 രൂപ

Update: 2024-09-07 06:25 GMT

തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവ ബത്ത 7000 രൂപയായി ഉയര്‍ത്തി. പെന്‍ഷന്‍ക്കാര്‍ക്ക് 2500 രൂപയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം യഥാക്രമം 6000 രൂപ, 2000 രൂപ എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്. 35,600 ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 7009 പെന്‍ഷന്‍കാര്‍ക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.

Tags:    

Similar News