കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട
കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയിലായി. ധന്രാംപൂര് സ്വദേശികളായ ഗോളം മുസ്തപ്പ മകന് മുസ്താക്കിന് ഷെയ്ക്ക് (22), ബില്ലാല്‍ സേക്ക് മകന് രാകേഷ് ഷേക്ക് (30), രാജക് എസ് കെ മകന് രാജു എസ് കെ (25), എക്രാം സേക് ബിച്ചപ്പാര മകന് ഹസിബുള്‍ ഷേക്ക് (22) എന്നിവരെയാണ് കൊച്ചിസിറ്റി കൊച്ചി സിറ്റി പോലിസ് പിടികൂടിയത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 35.708 കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ എസ് സുദര്ശന് ഐപിഎസിന്റെ നിര്‍ദേശപ്രകാരം എറണാകുളം നാര്‍ക്കോട്ടിക് സെല്എസിപി കെ എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും എളമക്കര പോലിസും ചേര്‍ന്ന് എളമക്കര പെരുമനത്താഴം റോഡിലുളള പ്രതികളുടെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്.