വൃഷ്ടി പ്രദേശത്ത് കനത്ത മഴ; കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറക്കും; മതിരപ്പുഴയാര്‍, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറക്കും
By : സ്വന്തം ലേഖകൻ
Update: 2024-10-14 17:32 GMT
തൊടുപുഴ: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഡാമുകള്‍ തുറക്കാന്‍ അനുമതി നല്കി ഇടുക്കി ജില്ലാ കലക്ടര്‍. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളാണ് തുറക്കുന്നത്. മതിരപ്പുഴയാര്‍, പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നു കലക്ടര്‍ വ്യക്തമാക്കി.
കലക്ടറുടെ നിര്‍ദ്ദേശം
കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിരിക്കുകയാണ്... മുതിരപ്പുഴയാര്‍ പെരിയാര്‍ എന്നിവയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം... വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.