പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന്; ഹെല്‍മറ്റ് ഉപയോഗിച്ച് മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഹെല്‍മറ്റ് ഉപയോഗിച്ച് മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Update: 2025-11-19 15:04 GMT

പന്തളം: മുന്‍ വൈരാഗ്യം നിമിത്തം മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുരമ്പാല മനു സദനത്തില്‍ മനുകുമാര്‍ (50)ആണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതിനാണ് സംഭവം. കുരമ്പാല സ്വദേശി ചെറിയാന്‍ മത്തായി (57) യെ ആണ് പ്രതി ആക്രമിച്ചത്. മറ്റുളളവരുടെ മുന്നില്‍ വച്ച് പേരു വിളിച്ച് അധിക്ഷേപിച്ചതിലുളള മുന്‍ വൈരാഗ്യം നിമിത്തമായിരുന്നു ആക്രമണം.

ഹെല്‍മറ്റ് കൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇടി കൊണ്ട് ഓടയിലേക്ക് മറിഞ്ഞു വീണ ചെറിയാകെ കടിച്ചും പരുക്കേല്‍പ്പിച്ചു. ഒളിവില്‍ പോയ പ്രതിയെ എസ്.എച്ച്.ഓ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ പി.കെ. രാജന്‍, ശരത്ചന്ദ്രന്‍, പോലീസുദ്യോഗസ്ഥരായ എസ്. അന്‍വര്‍ഷ ,അനൂജ്, സുരേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം പിടി കൂടികൂടുകയായിരുന്നു. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News