വിനോദയാത്രക്കിടെ ഒരേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു; പറവൂരിലേ രണ്ട് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

പറവൂരിലേ രണ്ട് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Update: 2024-11-17 13:56 GMT

കൊച്ചി: എറണാകുളം പറവൂരിലേ രണ്ട് വിദ്യാലയങ്ങളില്‍ നിന്ന് വിനോദയാത്ര പോയ 33 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പറവൂരിലെയും നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളാണ് പറവൂര്‍ താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടിയത്.

ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊടൈയ്ക്കനാലിലേക്കും എസ്എന്‍വി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഊട്ടിയിലേക്കുമാണ് പോയത്. വ്യാഴാഴ്ച്ച തിരിച്ചെത്തിയ രണ്ട് സ്‌കൂളിലെയും വിനോദ യാത്ര സംഘങ്ങള്‍ തൃശൂര്‍ വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി അധ്യാപകര്‍ പറഞ്ഞു.

ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു 144 പേര്‍ യാത്ര പോയതില്‍ 15 പേരും എസ്എന്‍വി സ്‌കൂളില്‍ നിന്ന് 252 പേര്‍ പോയതില്‍ 18 പേരുമാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഒരു കുട്ടി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്, ആരുടെയും നില ഗുരുതരമല്ല.പറവൂരിലേ രണ്ട് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Tags:    

Similar News