പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തോടെ മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തോടെ മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍
എറണാകുളം: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തോടെ മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. വഖഫ് നിയമ ഭേദഗതിയില്‍ നടപ്പു സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജെപിസിയിലെ ബിജെപി അംഗങ്ങള്‍ തയ്യാറായിരുന്നു. കോണ്‍ഗ്രസ് അടക്കം സമിതിയിലെ പ്രതിപക്ഷം കൂടുതല്‍ സമയം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നുവെന്നും മുനന്പം സമരപന്തലില്‍ ജാവ്‌ദേക്കര്‍ പറഞ്ഞു.
അതേസമയം, സിബിസിഐ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ക്രിസ്ത്യന്‍ എംപിമാരുടെ യോഗത്തില്‍ വഖഫ് ബില്ലിനെ എതിര്‍ക്കണമെന്ന നിലപാട് അറിയിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വഖഫ് ബില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് സിബിസിഐ നേതൃത്വത്തെ അറിയിച്ചെന്ന് പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കി. മുനമ്പം സമരത്തിന്റെ പേരില്‍ മാത്രം വഖഫ് ബില്ലില്‍ ബിജെപി നിലപാടിനൊപ്പം ചേരരുത് എന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ വ്യക്തമാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയനും ഇതേ നിലപാട് പറഞ്ഞു.
എംപിമാരെ അനൗപചാരിക ക്രിസ്മസ് കൂട്ടായ്മയ്ക്കാണ് വിളിച്ചതെന്ന് സിബിസിഐ നേതൃത്വം ഇന്നലെ വിശദീകരണം ഇറക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയായി. കോണ്‍ഗ്രസില്‍ നിന്ന് ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ക്രിസ്മസ് സംഗമം എന്ന പേരില്‍ ക്ഷണിച്ച സാഹചര്യത്തിലാണ് പങ്കെടുത്തതെന്ന് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.