താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍; മേഖലയില്‍ വനംവകുപ്പെത്തി തിരച്ചില്‍ തുടങ്ങി

താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍; മേഖലയില്‍ വനംവകുപ്പെത്തി തിരച്ചില്‍ തുടങ്ങി

Update: 2024-12-10 00:28 GMT

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കടുവ ഇറങ്ങിയതായി റിപ്പോര്‍ട്ട്. എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം. കാറില്‍ പോയ യാത്രികനാണ് ആദ്യം കടുവയെ കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ അധികൃതരെ അറിയിച്ചു. വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്.

വയനാട്ടുനിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുന്നതിനിടെ ജിം മാത്യു എന്ന യാത്രക്കാരനാണ് ചുരത്തില്‍ കടുവയെ കണ്ടത്. ജിം മാത്യു അടങ്ങിയ സംഘം പുറപ്പെട്ട കാറിന് മുന്നിലെ വാഹനത്തിലേക്ക് കടുവ ചാടുകയായിരുന്നു. കാറിന് മുന്നിലേക്ക് ചാടിയശേഷം മുകളിലേക്ക് തിരിച്ചുപോവുകയായിരുന്നെന്നാണ് പറയുന്നത്. ഉടന്‍തന്നെ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിക്കുകയായിരുന്നെന്നും ജിം മാത്യു പറഞ്ഞു. മുന്‍പില്‍ യാത്ര ചെയ്ത ബൈക്ക് യാത്രികന്‍ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെട്ടു.

Tags:    

Similar News