നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; പിടിയിലായത് ബാങ്കോക്കില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി

നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട

Update: 2024-12-10 01:49 GMT

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നരക്കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കില്‍നിന്ന് തായ് എയര്‍വേയ്സ് വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി ഉസ്മാന്റെ പക്കല്‍നിന്നാണ് കസ്റ്റംസ് 12 കിലോ കഞ്ചാവ് പിടികൂടിയത്. ബാഗേജിനകത്ത് ഭക്ഷണ പാക്കറ്റുകളുടെയും മിഠായി പാക്കറ്റുകളുടെയും ഇടയിലാണിത് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോക്കില്‍നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് എത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.


Tags:    

Similar News