തൃശൂര്‍ മതിലകത്ത് മെഴുകുതിരിയില്‍ നിന്നും തീപടര്‍ന്ന് വന്‍ തീപിടിത്തം; ഉറങ്ങിക്കിടന്ന വീട്ടമ്മ അല്‍ഭുതകരമായി രക്ഷപ്പെട്ടു

Update: 2024-12-14 08:06 GMT

മതിലകം: തൃശൂര്‍ മതിലകത്ത് മെഴുകുതിരിയില്‍ നിന്നും തീപടര്‍ന്ന് വന്‍ തീപിടിത്തം. തീപര്‍ന്ന് പിടിച്ച് വീടിലെ ഒരു ഭാഗം കത്തി നശിച്ചു. മതിലകത്താണ് സംഭവം. ഉറങ്ങിക്കിടന്ന വീട്ടമ്മ അല്‍ഭുതകരമായി രക്ഷപ്പെട്ടു. മതിലകം സി.കെ. വളവിനടുത്തെ വീട്ടിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.

വലിയകത്ത് റംലയാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കറന്റ് പോയതിനെ തുടര്‍ന്ന് ടേബിളില്‍ മെഴുകുതിരി കത്തിച്ച് വെച്ച ശേഷം ഇവര്‍ ഉറങ്ങുകയായിരുന്നു. മെഴുകുതിരി തീര്‍ന്നതോടെ ടേബിളിന് തീപിടിച്ചു. ഇതോടെ തീ പടര്‍ന്ന് ഹാളിനകത്തെ ഫ്രിഡ്ജും സീലിങ്ങും മറ്റ് വസ്തുക്കളും പൂര്‍ണമായും കത്തിയമര്‍ന്നു.

Similar News