സമ്മാനമായി ഡോളര്‍; യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയക്കാരന്‍ അറസ്റ്റില്‍
സമ്മാനമായി ഡോളര്‍; യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയക്കാരന്‍ അറസ്റ്റില്‍
അമ്പലവയല്‍: സ്മാനമായി ഡോളര്‍ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വയനാട് സ്വദേശിയായ യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയക്കാരനെ ഡല്‍ഹിയില്‍നിന്ന് വയനാട് പോലീസ് അറസ്റ്റുചെയ്തു. ഡല്‍ഹി വിമാനത്താവളത്തിലേക്ക് സമ്മാനമായി ഇംഗ്ലണ്ട് ഡോളര്‍ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നല്‍കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം നഷ്ടമായ നെന്മേനി സ്വദേശിനി പോലിസില്‍ പരാതി നല്‍കുക ആയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നൈജീരിയക്കാരനായ മാത്യു എമേക(30)യാണ് പിടിയിലായത്. 2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു തട്ടിപ്പ്. പല തവണകളായാണ് പണം വാങ്ങിയത്. ഒടുവില്‍ തട്ടിപ്പ് മനസ്സിലായപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ബാങ്കിടപാടുകളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ഡല്‍ഹി ദ്വാരക കോടതിയില്‍ ഹാജരാക്കിയശേഷം ട്രാന്‍സിസ്റ്റ് റിമാന്‍ഡ് വാങ്ങി പ്രതിയെ അമ്പലവയല്‍ സ്റ്റേഷനിലെത്തിച്ചു.