ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍; കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയത് പ്രേമചന്ദ്രന്റെ നേതൃത്വത്തിലെ സംഘം

Update: 2024-12-16 11:32 GMT

ന്യൂഡല്‍ഹി: ചവറ - കെഎംഎംഎല്‍ ഉല്‍പ്പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎംഎംഎല്‍ ട്രേഡ് യൂണിയന്‍ പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമനെ കണ്ട് ചര്‍ച്ച നടത്തുകയും വിശദമായ നിവേദനവും സമര്‍പ്പിച്ചു. ടൈറ്റാനിയം ഡയോക്‌സൈഡിന്റെ വ്യാപകമായി ഇറക്കുമതി കാരണം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതുമൂലം കമ്പനി നഷ്ടത്തിലേക്ക് കൂപ്പു കുത്തുമെന്നും പ്രതിനിധികള്‍ മന്ത്രിയെ ധരിപ്പിച്ചു.

വസ്തുതകള്‍ പരിശോധിച്ച് വരുന്ന ബഡ്ജറ്റില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ആന്റണി സിറിയക്കി നെ ചര്‍ച്ചയിലേക്ക് മന്ത്രി വിളിച്ച് വരുത്തി ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.അതുപോലെതന്നെ ടൈറ്റാനിയം ഡയോക്‌സൈഡിന് ആന്റി ഡംമ്പിഗ് ഡ്യൂട്ടി ഏര്‍പ്പെടുന്ന നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ പരിശോധിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള എംപിമാരെയും ബന്ധപ്പെട്ട വിവിധ വകുപ്പ് തലവന്മാരെയും നേരില്‍ കണ്ട് പ്രതിനിധി സംഘം നിവേദനം നല്‍കി. കേന്ദ്ര മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എം പി മാരായ എന്‍. കെ പ്രേമചന്ദ്രന്‍ , കെ രാധാകൃഷ്ണന്‍ എന്നിവരും. കൂടാതെ കമ്പനിയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ അനീഷ് എം. എസ്, ശ്രീജിത്ത്.ആര്‍, നഹാസ്. എ, മനോജ് മോന്‍. ജെ, ജയന്‍, ജോം ജോബിറ്റ്, രതീഷ് ജി ,സുനില്‍ വൈ എന്നിവരും പങ്കെടുത്തു.

Tags:    

Similar News