ഡല്‍ഹിയിലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; സോണിയാ ഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി. മാധവന്‍ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങുന്നത് 45 വര്‍ഷമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ച തൃശൂരുകാരന്‍

Update: 2024-12-16 15:38 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി. മാധവന്‍ നമ്പൂതിരി (73) അന്തരിച്ചു. തൃശൂര്‍ ഒല്ലൂര്‍ പട്ടത്തുമനയ്ക്കല്‍ കുടുംബാംഗമാണ്. 45 വര്‍ഷമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.

ഡല്‍ഹിയിലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി പ്രത്യേക വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്.

Tags:    

Similar News