ദൈവദശകം സിംഹള ഭാഷയിലേക്ക്; സമര്‍പ്പണം ശിവഗിരിയില്‍

ദൈവദശകം സിംഹള ഭാഷയിലേക്ക്; സമര്‍പ്പണം ശിവഗിരിയില്‍

Update: 2024-12-17 04:01 GMT

ശിവഗിരി: ശ്രീനാരായണഗുരു രചിച്ച ദൈവദശകം പ്രാര്‍ഥന സിംഹള ഭാഷയിലേക്കു മൊഴിമാറ്റി ശിവഗിരിയില്‍ സമര്‍പ്പിച്ചു. കൊളംബോ സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററിലെ പ്രൊഫ. നദീറ ശിവാനിയാണ് ശ്രീലങ്കയിലെ സിംഹള ഭാഷയിലേക്കു മൊഴിമാറ്റിയത്. മാധ്യമപ്രവര്‍ത്തകനായ ഗിരീഷ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന ദൈവദശകം വിശ്വവിശാലതയിലേക്ക് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മൊഴിമാറ്റം.

മഹാസമാധി മന്ദിരാങ്കണത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു. ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, യുവജനവിഭാഗം കേന്ദ്രസമിതി ചെയര്‍മാന്‍ രാജേഷ് സഹദേവന്‍, ദൈവദശകം കൂട്ടായ്മ ചെയര്‍മാന്‍ ഗിരീഷ് ഉണ്ണിക്കൃഷ്ണന്‍, പ്രിയം കലാമണ്ഡലം, ടി.കെ.അഖില, കലാമണ്ഡലം മാധുരി, കലാമണ്ഡലം രജനി പ്രവീണ്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News