വടകരയില്‍ ഒന്‍പതു വയസ്സുകാരിയെ വാഹനം ഇടിപ്പിച്ച ശേഷം കടന്നു കളഞ്ഞ കേസ്; പ്രതി ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഒന്‍പതു വയസ്സുകാരിയെ വാഹനം ഇടിപ്പിച്ച ശേഷം കടന്നു കളഞ്ഞ കേസ്; ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Update: 2024-12-19 01:02 GMT
വടകരയില്‍ ഒന്‍പതു വയസ്സുകാരിയെ വാഹനം ഇടിപ്പിച്ച ശേഷം കടന്നു കളഞ്ഞ കേസ്; പ്രതി ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  • whatsapp icon

കോഴിക്കോട്: വടകര അഴിയൂരില്‍ ഒന്‍പതു വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കുകയും കുട്ടിയുടെ മുത്തശ്ശി മരണപ്പെടുകയും ചെയ്ത കേസിലെ പ്രതി ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്തു കൊണ്ടു പൊലീസ് കോടതിയില്‍ ഉന്നയിച്ചത്.

അപകടം ഉണ്ടാക്കിയ പ്രതി സംഭവത്തിന് ശേഷം വിദേശത്തുള്ള ജോലി സ്ഥലത്തേക്ക് കടന്നിരുന്നു. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീല്‍ ഓടിച്ച കാര്‍ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകള്‍ ദൃഷാന അബോധാവസ്ഥയില്‍ ആകുകയും ചെയ്തത്. അമിതവേഗത്തില്‍ പോവുകയായിരുന്ന ഷജീലിന്റെ കാര്‍ ഇരുവരേയും ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു, ഗുരുതരമായി പരിക്കെറ്റ് ദൃഷാന ഇന്നും അബോധാവസ്ഥയില്‍ തുടരുകയാണ്. സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞു. നഷ്ട പരിഹാരത്തിനായി പ്രതി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതിനിടെയാണ് വിദേശത്തുള്ള പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

Tags:    

Similar News