സ്‌കൂട്ടറില്‍ വന്ന യുവതി പാലത്തില്‍ നിര്‍ത്തി പുഴയിലേക്ക് ചാടി; പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി

സ്‌കൂട്ടറില്‍ വന്ന യുവതി പാലത്തില്‍ നിര്‍ത്തി പുഴയിലേക്ക് ചാടി

Update: 2025-01-01 17:21 GMT

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതി പുഴയില്‍ ചാടി മരിച്ചു. മൂത്താമ്പി പാലത്തില്‍ നിന്നാണ് യുവതി പുഴയില്‍ ചാടിയത്. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ (38) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ യുവതി സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസും അഗ്‌നി രക്ഷാസേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സ്‌കൂട്ടറില്‍ എത്തിയ യുവതി സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര. അച്ഛന്‍: മണി. അമ്മ: സതി.

Tags:    

Similar News