മാനസിക വിഭ്രാന്തിയുള്ള മകന് വീടിന് തീയിട്ടു; രാത്രി ആരോരുമില്ലാതെ പെരുവഴിയില്‍ തനിച്ചായി അമ്മ
മാനസിക വിഭ്രാന്തിയുള്ള മകന് വീടിന് തീയിട്ടു; രാത്രി പെരുവഴിയില്‍ തനിച്ചായി അമ്മ
By : സ്വന്തം ലേഖകൻ
Update: 2025-01-05 00:19 GMT
തിരുവനന്തപുരം: ചെമ്പഴന്തിയില്‍ മാനസിക വിഭ്രാന്തിയുള്ള മകന് രാത്രി വീടിന് തീകൊളുത്തി. വീട് പൂര്‍ണമായും കത്തി നശിച്ചു. ശനിയാഴ്ച രാത്രി എട്ടരയോട് കൂടിയാണ് സംഭവമുണ്ടായത്. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകന് വീടിന് തീകൊളുത്തുമ്പോള്‍ ഇരുവരും വീടിനകത്തായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ അമ്മ മകനെയും കൂട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
കഴക്കൂട്ടത്ത് നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. വീട് കത്തി നശിച്ചതോടെ പോകാന്‍ സ്ഥലമില്ലാതെ അമ്മ പെരുവഴിയിലായിരിക്കുകയാണ്. തീ പൂര്‍ണമായി അണച്ചുവെങ്കിലും വീട് ഉപയോഗിക്കാന്‍ കഴിയാത്ത നിലയില്‍ കത്തിയമര്‍ന്നതോടെ എങ്ങോട്ട് പോകുമെന്നറിയാതെ അമ്മ പെരുവഴിയിലായിരിക്കുകയാണ്.