മൂന്നാറില്‍ അതിശൈത്യം തുടരുന്നു; മൈനസില്‍ തൊട്ട് താപനില

മൂന്നാറില്‍ അതിശൈത്യം തുടരുന്നു; മൈനസില്‍ തൊട്ട് താപനില

Update: 2025-01-06 01:51 GMT

മൂന്നാര്‍: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ദേവികുളം ഒ.ഡി.കെ. ഡിവിഷനില്‍ ഞായറാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഇതോടെ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീണു.

ചെണ്ടുവര എസ്റ്റേറ്റില്‍ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസും സെവന്‍മല, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടും മൂന്നും ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉള്‍പ്രദേശങ്ങളിലും എത്തുന്നത്. ഡിസംബര്‍ 24-ന് ചെണ്ടുവരയില്‍ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കരുതുന്നത്.

Tags:    

Similar News