കേസ് അന്വേഷിക്കാനെത്തിയ എസ്.ഐയെ കടിച്ചു പരിക്കേല്‍പ്പിച്ചു; പ്രതി റിമാന്‍ഡില്‍
കേസ് അന്വേഷിക്കാനെത്തിയ എസ്.ഐയെ കടിച്ചു പരിക്കേല്‍പ്പിച്ചു; പ്രതി റിമാന്‍ഡില്‍
By : സ്വന്തം ലേഖകൻ
Update: 2025-01-07 03:06 GMT
വെള്ളരിക്കുണ്ട്: കേസ് അന്വേഷിക്കാനെത്തിയ എസ്.ഐ.യെ കുറ്റാരോപിതന് കടിച്ചുപരിക്കേല്‍പ്പിച്ചു. വെള്ളരിക്കുണ്ട് എസ്.ഐ. അരുണ്‍ മോഹനനാണ് ആക്രമണത്തിനിരയായത്. പരാതി അന്വേഷിക്കാനെത്തിയപ്പോള്‍ മാലോം കാര്യോട്ട്ചാലിലെ മണിയാറ രാഘവന് (50) ആണ് എസ്.ഐ.യെ കടിച്ചുപരിക്കേല്‍പ്പിച്ചത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും രാഘവനെതിരേ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
രാഘവന് വീട്ടില്‍ വഴക്കുണ്ടാക്കുന്നതായി അമ്മ വെള്ളച്ചി വെള്ളരിക്കുണ്ട് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനാണ് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് എത്തിയത്. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ (രണ്ട്) ഹാജരാക്കിയ രാഘവനെ റിമാന്‍ഡ് ചെയ്തു.