പുല്‍പ്പള്ളി അമരക്കുഴി കവലയ്ക്ക് സമീപം കടുവ; കടുവ കൊന്നത് അമരക്കുഴിയിലുള്ള പാപ്പച്ചന്റെ ആടിനെ; കടുവ തോട്ടത്തിലെന്ന് സംശയം; ജാഗ്രത ശക്തം
By : സ്വന്തം ലേഖകൻ
Update: 2025-01-07 07:34 GMT
വയനാട്: വയനാട് പുല്‍പ്പള്ളിക്ക് സമീപം ജനവാസമേഖലയില്‍ കടുവയിറങ്ങി. പ്രദേശവാസിയുടെ ആടിനെ കൊന്നു തിന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആര്‍ആര്‍ടി സംഘവും സ്ഥലത്തുണ്ട്. ഇന്നലെ രാത്രിയാണ് പുല്‍പ്പള്ളി അമരക്കുഴി കവലയ്ക്ക് സമീപം കടുവയെ കണ്ടത്. അമരക്കുഴിയിലുള്ള പാപ്പച്ചന് എന്ന വ്യക്തിയുടെ ആടിനെയാണ് കടുവ കൊന്നു തിന്നത്. കടുവ ഇപ്പോള്‍ സമീപത്തെ തോട്ടത്തിലാണുള്ളതെന്നാണ് വിവരം.