എട്ടുവര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി. ആക്രിവിലയ്ക്കു വിറ്റത് 2,089 ബസുകള്‍; ലഭിച്ചത് 39.78 കോടി രൂപ

എട്ടുവര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി. ആക്രിവിലയ്ക്കു വിറ്റത് 2,089 ബസുകള്‍; ലഭിച്ചത് 39.78 കോടി രൂപ

Update: 2025-01-09 02:55 GMT

ആലപ്പുഴ: ഓടിക്കാനാകാതെ വന്നതിനെത്തുടര്‍ന്ന് എട്ടുവര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി. ആക്രിവിലയ്ക്കു വിറ്റത് 2,089 ബസുകള്‍. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ ലഭിച്ചു. 1998 മുതല്‍ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതില്‍ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകര്‍ന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയില്‍ മിക്കതും കാലാവധി കഴിഞ്ഞതാണ്. ഇവ കെ.എസ്.ആര്‍.ടി.സി. പൊളിച്ചു വില്‍ക്കാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റല്‍ സ്റ്റീല്‍ ട്രേഡിങ് കോര്‍പ്പറേഷന്‍ മുഖേന ഓണ്‍ലൈനായാണു വ്യാപാരം.

ആക്രിവിലയ്ക്ക് ഏറ്റവും കൂടുതല്‍ വിറ്റത് 2004-ല്‍ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതല്‍ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ.

ബസുകള്‍ വിറ്റയിനത്തില്‍ ലഭിച്ച തുക

വര്‍ഷം കിട്ടിയ തുക

2016-17 1.77 കോടി

2017-18 8.07 കോടി

2018-19 5.09 കോടി

2019-20 1.36 കോടി

2020-21 75.25 ലക്ഷം

2021-22 1.85 കോടി

2023-24 ആറു കോടി

Tags:    

Similar News